Saturday, November 23, 2024
HomeNewsരാജ് ദയാൽ യാത്രയായി..

രാജ് ദയാൽ യാത്രയായി..

‘ജോണ്‍, നീയെടുത്ത ഈ ഒരു ഫോട്ടോമതി നിന്റെ കഴിവും താല്‍പര്യവും എനിക്ക് മനസ്സിലാകും..ഞാന്‍ എഡിറ്ററെ കാണട്ടെ ജോലി ഇവിടെ വാങ്ങിത്തരാന്‍ ശ്രമിക്കാം..ഒന്നോര്‍ത്തോളുക, ജീവിതത്തില്‍ വിജയിക്കാന്‍ വലിയ ഫോട്ടോഗ്രാഫറാകേണ്ട, നല്ല മനുഷ്യനായാല്‍ ലോകം നിന്നെ ഓര്‍മ്മിക്കും.’

20 -വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ തേടി അലഞ്ഞ് ജീവിതത്തെ ശപിച്ച നാളുകളില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഐ.ടി.ഒയിലുള്ള ഹെഡ് ഓഫീസിലെ ഭൂമിക്കടിലുള്ള പ്രസിനോട് ചേര്‍ന്ന ഫോട്ടോഗ്രാഫര്‍മാരുടെ മുറിയില്‍ അന്ന് ചീഫ് ഫോട്ടോഗ്രാഫറായിരുന്ന രാജ് ദയാലിന്റെ വാക്കുകള്‍ വലിയ പ്രതീക്ഷയോടെ കേട്ടിരുന്നു, ജോലി കിട്ടിയില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ.ജോണ്‍ ദയാല്‍ പറഞ്ഞിട്ടാണ് അന്ന് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. രഘു റായി പണ്ട് പറഞ്ഞപോലെ ‘തിംഗ്‌സ് വില്‍നോട്ട് ഹാപ്പെന്‍ ഈസിലി’, (ഒന്നും വെറുതെ സംഭവിക്കില്ല) ജോലികിട്ടിയില്ലെങ്കിലും ഒരു വലിയ മനുഷ്യന്‍ പകര്‍ന്ന സ്വാന്തനം വലുതായിരുന്നു. ഇന്നലെ പാര്‍ലമെന്റ് ബീറ്റുള്ള ഫോട്ടോഗ്രാഫര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ആദ്യം വാര്‍ത്ത അറിയുന്നത,് രാജ് ദയാല്‍ മരിച്ചു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രവീണ്‍ ജെയ്ന്‍, വി.വി കൃഷ്ണന്‍, സന്ദീപ് ശങ്കര്‍ എന്നിവരെ വിളിച്ചു. ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ടിലേക്ക് അദ്ദേഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ അനുവാദം തേടിയിരുന്നു സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തതാണ്. ദൈവഹിതം വേറൊന്നായിപ്പോയി. വിലയേറിയ ക്യാമറയോ, ലെന്‍സുകളോ, ഫിലിമോ, ബ്രോമൈഡ് പേപ്പറുകളോ ഇല്ലാതെ ചിത്രങ്ങള്‍ ഒരിക്കലും മാഞ്ഞുപോകാത്ത ഒരിടത്തേയ്ക്ക് രാജ് യാത്രയായി.

ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍ നല്ല വാക്കുകള്‍ പറഞ്ഞവരെ നാം മറക്കാറില്ല, ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ. വിട പ്രിയ രാജ് ദയാല്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments