Pravasimalayaly

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലാ സെന്ററിന്റെമെഡിക്കൽ ലാബിൽ ഉപകരണങ്ങൾ സ്ഥാപിച്ചു.ഉദ്ഘാടനം നാളെ രാവിലെ 11ന് (ബുധൻ) ജോസ് കെ മാണി എംപി നിർവഹിക്കും

പാലാ: കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പിൻ്റെ കീഴിലുള്ള രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ മെഡിക്കൽ ലാബ് ഇന്ന് (ബുധൻ) പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും:ആശുപത്രിയുടെ പുതിയ മന്ദിരത്തിലെ കോൺഫ്രൻസ് ഹാളിൽ രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി ലാബിൻ്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിക്കും.

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും.ലാബ് ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും.മണി.സി. കാപ്പൻ എം.എൽ.എ, ഡയറക്ടർ പ്രൊഫ.ചന്ദ്രദാസ് നാരായണ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, സിജി പ്രസാദ്, ബെജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഫിലിപ്പ് കുഴികുളം, പി.എം.ജോസഫ്, പ്രശാന്ത് മോനിപ്പള്ളി, പ്രൊഫ.സതീശ് ചൊള്ളാനി, പി.കെ.ഷാജകുമാർ, പീറ്റർ പന്തലാനി, ഡോ.പി.എസ്.ശബരീനാഥ്, ഡോ.ആർ.അശോക്, ജയ്സൺമാന്തോട്ടം ,എസ്.മോഹനൻ നായർ എന്നിവർ പ്രസംഗിക്കും.

Exit mobile version