മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് (46) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കോവിഡ് ബാധിച്ചതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹിഗോളി മണ്ഡലത്തിൽ ശിവസേന നേതാവിനെ തോൽപ്പിച്ചാണ് പാർലമെന്റിൽ എത്തിയത്. രാജീവ് സതാവിന്റെ മരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു