ഓഹരി വില ഉയർന്നു : മലയാളി രാജി തോമസ് ശതകോടീശ്വരൻ

0
45

അമേരിക്കയിലെ പ്രശസ്തമായ ‘ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്‌ചേഞ്ചി’ല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് രണ്ടാം നാള്‍ ടെക് കമ്പനിയായ ‘സ്പ്രിംക്ലറി’ന്റെ സ്ഥാപകന്‍ മലയാളിയായ രാജി തോമസ് ശതകോടീശ്വരനായി. രണ്ടാം ദിവസം ഓഹരി വില 12 ശതമാനം ഉയര്‍ന്ന് 19.64 ഡോളറായതോടെ സ്പ്രിംക്ലര്‍ സ്ഥാപകനും സി.ഇ.ഒ.യുമായ രാജിയുടെ ആസ്തിമൂല്യം 104 കോടി ഡോളറിലെത്തി. അതായത്, 7,700 കോടി രൂപ

കമ്പനികളുടെ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി തുടങ്ങിയ സംരംഭം ഇന്ന് ഈ മേഖലയിലെ ഡേറ്റ ഗവേഷണം, വിപണനം, വിശകലനം എന്നിവ നിർവഹിച്ചുപോരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ ഉപയോഗിക്കുന്നുണ്ട്.

Leave a Reply