രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി ജോസ് കെ മാണിയുടെ ശ്രമഫലമായി പാലായിൽ: സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തെ ആദ്യ സെൻ്റെർ

0
572

കോട്ടയം ; കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലായിലേക്ക് പാലാ താലൂക്ക് ആശുപത്രിയോടു ചേർന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത് ജോസ് കെ.മാണി എംപി കേന്ദ്ര സർക്കാരുമായി നടത്തിയ ഇടപെടലിനെത്തുടർന്നാണു നടപടി സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തെ ആദ്യത്തെ സെന്ററാണിത്. മെഡിക്കൽ ലബോറട്ടറി സർവീസസ് യൂണിറ്റുകൾ സെന്ററിന്റെ ഭാഗമാണ്.

തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ‌ ആശുപത്രികളിലും ലഭ്യമല്ലാത്ത വിവിധ രോഗനിർണയ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. തൈറോയ്ഡ് ഹോർമോണുകൾ, കാൻസർ മാർക്കേഴ്‌സ്, ഇമ്യൂണിറ്റി ടെസ്റ്റുകൾ തുടങ്ങി 450 ഓളം രോഗനിർണയ സൗകര്യങ്ങളാണു തയാറായിരിക്കുന്നത്. എംആർഐ, പെറ്റ്‌സ് സ്‌കാൻ, മാമോഗ്രം, ഇമേജിങ് തുടങ്ങി ടെസ്റ്റ് സൗകര്യങ്ങൾ സർക്കാർ നിരക്കിൽ അടുത്ത ഘട്ടമായി തുടങ്ങും.സമീപ പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് കലക്ഷൻ യൂണിറ്റുകളാണ് മറ്റൊരു പ്രത്യേകത. ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ജീവനക്കാർ നേരിട്ട് പാലായിലെ ലബോറട്ടറിയിൽ എത്തിച്ച് രോഗനിർണയം നടത്തും. ഇതോടെ സെന്റർ ജില്ലയിലെ നോഡൽ ലബോറട്ടറിയായി മാറും. ആധുനിക രോഗനിർണയ ആവശ്യങ്ങൾക്കായി സമീപ ജില്ലകൾക്കും സെന്റർ ആശ്രയമാകും.

ആരോഗ്യ സുരക്ഷാ രംഗത്തു ജില്ലയിൽ മാതൃകാപരമായ സേവനത്തിനു പാലായിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് കഴിയുമെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു

Leave a Reply