കണ്ണൂർ – മംഗളുരു മെമു സർവീസ് ഉടൻ ആരംഭിക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

0
25

കോവിഡ് മഹാമാരി കാരണം ഗതാഗതകുരുക്ക് അനുഭവിക്കുന്ന വടക്കേ മലബാറിലെ യാത്രകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദിഷ്ട കണ്ണൂർ- മംഗളുരു മെമു സർവീസ് ഉടൻ ആരംഭിക്കണമെന്ന് കാസർഗോഡ് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പിയുഷ് ഗോയലിനോട് ആവശ്യപ്പെട്ടു.
ഇപ്പോൾ കോയമ്പത്തൂർ – തൃശൂർ, തൃശൂർ – കണ്ണൂർ, കോഴിക്കോട് – തൃശൂർ റൂട്ടുകളിലാണ് മെമു സർവീസ് ഉള്ളത്. എന്നാൽ കണ്ണൂരിൽ നിന്ന് മംഗളുരുവിലേക്കുള്ള മെമു സർവീസ് എന്ന നിർദ്ദേശം തീർത്തും അവഗണിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് മഹാമാരി കാലത്ത് പല എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകളും നിർത്തലാക്കിയിരുന്നു. പരശുറാം എക്സ്പ്രസ്സ്‌, എഗ്മോർ എക്സ്പ്രസ്സ്‌, മംഗ്ലൂർ-കോയമ്പത്തൂർ സൂപ്പർഫാസ്റ് എക്സ്പ്രസ്സ്‌, മംഗ്ലൂർ – ചെന്നൈ വെസ്റ്റ് കോസ്റ് എക്സ്പ്രസ്സ്‌ എന്നിവ നിർത്തിയിരുന്നെങ്കിലും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. അതിൽ മംഗ്ലൂർ – കോയമ്പത്തൂർ സൂപ്പർഫാസ്റ് എക്സ്പ്രസ്സ്‌
പാസഞ്ചർ എക്സ്പ്രസ്സായി മാറ്റിയതിനാൽ, അതിലെ യാത്ര ചിലവ് കൂടുകയും സാധാരണ യാത്രക്കാർക്ക് അപ്രാപ്യമാകുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിർദ്ദിഷ്ട കണ്ണൂർ – മംഗളുരു മെമു സർവീസ് എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് കാസർഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ റയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്.

Leave a Reply