Saturday, November 23, 2024
HomeNewsKeralaസംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ

ഇന്ത്യയിൽ പോളിയോ വാക്‌സിനേഷൻ നടത്തിയ മാതൃകയിൽ സാർവ്വത്രികവും സൗജന്യവുമായ കോവിഡ് വാക്‌സിനേഷൻ നടത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളം പേർ രോഗബാധിതരാവുന്ന സാഹചര്യത്തിൽ വാക്‌സിൻ ഉല്പാദനത്തിനായി കേന്ദ്ര ബഡ്ജറ്റിൽ വകയിരിത്തിയിട്ടുള്ള മുപ്പത്തിയയായിരം കോടി തികയാതെ വന്നാൽ കൂടുതൽ തുക അതിനായി മാറ്റിവെക്കണം. വാക്‌സിൻ സ്വതന്ത്ര വിപണിയിൽ വിൽക്കുന്ന സാഹചര്യം പാവപ്പെട്ടവർക്ക് അത് അപ്രാപ്യമാക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ വിപണനയം കാരണം കോവിഷിൽഡ് വാൿസിന്റ്റെ വിലയിൽ സംസ്ഥാനസര്കാരുകളെ സംബന്ധിച്ചു 266 % വും സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് 400% വും വിലവർദ്ധനവ് ഉണ്ടായിരിക്കുയാണ്. കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവനേക്കാൾ കോർപ്പറേറ്റ് ഭീമന്മാരുടെ ലാഭത്തിനു മഹാമാരിയെ കരുവാക്കുന്നു. ഈ സാഹചര്യത്തിൽ സാർവത്രികവും സൗജ്യന്യവുമായ വാക്‌സിൻ വിതരണം ഉറപ്പാക്കണമെന്നും എല്ലാ സംസ്ഥനങ്ങൾക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments