Thursday, October 3, 2024
HomeNewsരാജ്യം നേരിടുന്ന മത മൈത്രിയ്ക്കതിരായ വെല്ലുവിളി നേരിടുവാൻ ജാഗ്രത അനിവാര്യം: ഫ്രാൻസിസ് ജോർജ്

രാജ്യം നേരിടുന്ന മത മൈത്രിയ്ക്കതിരായ വെല്ലുവിളി നേരിടുവാൻ ജാഗ്രത അനിവാര്യം: ഫ്രാൻസിസ് ജോർജ്

ആലപ്പുഴ: നമ്മുടെ രാജ്യത്തിൻറെ മഹത്തായ പൈതൃക സമ്പത്തായിരുന്നു നമ്മുടെ മത മൈത്രിയെന്ന് മുൻ എം പി കെ ഫ്രാൻസിസ് ജോർജ്. അതിനു വെല്ലുവിളി ഉയരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . ആലപ്പുഴയിൽ പി ഡി ലൂക്ക് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി ഡി ലൂക്ക് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പൊരു കാലത്തും ഇല്ലാത്തവിധം സമൂഹത്തിൽ ഭിന്നിപ്പിൻറെ വികാരങ്ങൾ പരക്കുകയാണ്. ഇതിനെതിരെ ജാഗ്രതയാണ് ഏറ്റവും അനിവാര്യമായിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള മൈത്രിയും മമതയും സൗഹൃദവും സഹിഷ്ണുതയും നിലനിർത്തുക വളരെ പ്രധാനമാണ് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജനങ്ങളുടെ സ്പന്ദനങ്ങൾ നന്നായി അറിഞ്ഞ ഒരു പൊതുജീവിതമായിരുന്നു പി ഡി ലുക്കിൻതേതെന്നുo അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു

ഫൗണ്ടേഷൻ ചെയർമാൻ ബാബു പാറക്കാടൻ അദ്യക്ഷതവഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് നേതാക്കളായ ജോസ് കാവനാടൻ ,സിറിയക് കാവിൽ ,ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറേക്കാടൻ , കേരള കോൺഗ്രസ് എം ജില്ല സെക്രട്ടറി ടി കുര്യൻ , സി പി ഐ നേതാവ് പി പി മനോഹരൻ ,തോമസുകുട്ടി ജോസ് ,ജയിംസ് മാമ്പറ ,ജോസ് കൊച്ചുകളപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments