Pravasimalayaly

രാമക്ഷേത്ര ശിലാസ്‌ഥാപനത്തിനൊരുങ്ങി അയോദ്ധ്യ


അയോധ്യ

രാമക്ഷേത്ര ശിലാസ്‌ഥാപനച്ചടങ്ങിനൊരുങ്ങി അയോധ്യ. ഇന്നു നടക്കുന്ന ഭൂമിപൂജയ്‌ക്കായി ഏതാനും ദിവസമായി തകൃതിയായി ജോലികള്‍ നടന്നുവരികയായിരുന്നു. ദശകങ്ങളായി കാടുപിടിച്ചു കിടന്നിരുന്ന പ്രദേശമാകെ വെട്ടിത്തെളിച്ചു നിരപ്പാക്കി. തിങ്കളാഴ്‌ച രാത്രി െവെകിയും പണികള്‍ തുടര്‍ന്നിരുന്നു.
ഭൂമിപൂജാ ചടങ്ങുകള്‍ക്കായി വലിയ പന്തലൊരുങ്ങി. മഴ പെയ്‌താലും ചടങ്ങുകള്‍ തടസപ്പെടില്ല. ശിലാസ്‌ഥാപനത്തിനായി സമചതുരത്തില്‍ 400 ചതുരശ്ര അടി സ്‌ഥലം പ്രത്യേകമായി വേര്‍തിരിച്ചിട്ടുണ്ട്‌. കാവിത്തുണികൊണ്ടാണ്‌ ഈ ഭാഗം അടയാളപ്പെടുത്തിയിരിക്കുന്നത്‌.
വേദിയുടെ മധ്യത്തിലായി രണ്ടടി ഉയരത്തില്‍ വെള്ള സ്‌മാരകസ്‌തൂപം. 1989-ല്‍ ഇവിടെയാണ്‌ “ശിലാന്യാസ്‌” നടന്നത്‌.
ഇതിനു ചുറ്റുമായിട്ടാണ്‌ ഭൂമിപൂജാ ചടങ്ങുകള്‍ നടക്കുന്നത്‌. പ്രധാനവേദിക്കു പിന്നിലായി വലിയ വീഡിയോ സ്‌ക്രീന്‍.
175 ക്ഷണിതാക്കള്‍ക്കും ചടങ്ങുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമുള്ള ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ചാണു ക്രമീകരിച്ചിരിക്കുന്നത്‌. പന്തലിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.സി.ഡി. ക്യാമറകള്‍. ഒരു സ്‌റ്റേജും പന്തലില്‍ തയാറാക്കിയിട്ടുണ്ട്‌. പങ്കെടുക്കുന്ന പ്രമുഖരില്‍ ചിലര്‍ ചുരുങ്ങിയ വാക്കുകളില്‍ സന്ദേശം നല്‍കാനും സാധ്യതയുണ്ടെന്ന്‌ ക്ഷേത്രം ട്രസ്‌റ്റ്‌ അറിയിച്ചു.

ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു പ്രമുഖരും ക്ഷേത്രഭൂമിയിലെ താല്‍ക്കാലിക രാമക്ഷേത്രം സന്ദര്‍ശിച്ചേക്കും.
തര്‍ക്കഭൂമിയില്‍ തല്‍സ്‌ഥിതി നിലനിര്‍ത്തണമെന്നു നേരത്തെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നതിനാല്‍ മേഖലയില്‍ ദശകങ്ങളായി വൃത്തിയാക്കലോ അറ്റകുറ്റപ്പണികളോ നടക്കുന്നുണ്ടായിരുന്നില്ലെന്ന്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇതുമൂലം പ്രദേശമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. പഴയ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളും അതേപോലെ കിടന്നിരുന്നു. കാടിനുള്ളില്‍ പാമ്ബുകളും മറ്റു ജീവികളുമുണ്ടായിരുന്നെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Exit mobile version