ഐശ്വര്യ കേരളത്തിനായി , ലോകോത്തര കേരളത്തിനായി കേരള ജനത യു ഡി എഫിന് ഒപ്പം അണിചേരുമെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ണാറശാല യു.പി.സ്കൂളിലെ 51 നമ്പർ ബൂത്തിൽ ഇന്നു രാവിലെ കുടുംബാംഗങ്ങളുടെ ഒപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളം മാറ്റത്തിനൊരുങ്ങിക്കഴിഞ്ഞു. മാറ്റത്തിൻ്റെ തരംഗമാണ് സംസ്ഥാനം മുഴുവൻ അലയടിക്കുന്നത്.
മുന്നോട്ടുള്ള പ്രയാണത്തിൽ സംസ്ഥാനത്തിൻ്റെ ഗതി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. വോട്ടവകാശമുള്ള മുഴുവൻ പേരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉയർന്ന പോളിങ് ഉറപ്പു വരുത്താൻ പാർട്ടി പ്രവർത്തകർ ശ്രമിക്കണം. ഒപ്പം കള്ളവോട്ടുകൾ തടയുന്നതിനായി ജാഗ്രത പാലിക്കണം.
ഏകാധിപതികളുടെ ഉത്തരവുകൾ ഏറ്റുപാടലല്ല ജനാധിപത്യം, മറിച്ച് ഏറ്റവും ദുർബലമായ ശബ്ദത്തിനു പോലും കാതോർക്കുന്നതാണ് ജനാധിപത്യത്തിൻ്റെ രീതി. നല്ല കാലം തീർച്ചയായും വരും.ഐശ്വര്യ കേരളത്തിനായി , ലോകോത്തര കേരളത്തിനായി കേരള ജനത യു ഡി എഫിന് ഒപ്പം അണിചേരുമെന്ന് ഉറപ്പാണ്.
.