‘പിണറായി വിജയന്‍ സ്വര്‍ണക്കടത്തിന്റെ ക്യാപ്റ്റന്‍,ശരിയായ അന്വേഷണം നടത്തിയാല്‍ ക്ലിഫ് ഹൗസില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പോകേണ്ടിവരും’; രമേശ് ചെന്നിത്തല

0
23

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തിന്റെ ക്യാപ്റ്റനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശരിയായ അന്വേഷണം നടത്തിയാല്‍ പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പോകേണ്ടിവരും. പൊലീസ് രാജിനെ നേരിടും. സമരം ചെയ്ത് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജില്ലാ കളക്ടറേറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്.

ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കില്‍ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്?. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയവര്‍ക്കെതിരെ സിപിസി 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ആ കോടതിയില്‍ തന്നെ പരാതി കൊടുക്കാം.

Leave a Reply