ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്തുവരും, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല

0
24

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്തുവരും. വസ്തുതകള്‍ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് . എത്ര മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും നടക്കില്ല. പഴയ കേസാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. വസ്തുതകള്‍ ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുകയാണ്.ജനങ്ങള്‍ വിശ്വസിച്ചില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ കൈയില്‍ പറ്റിയ എല്ലാ അഴിമതി കറകളും മുഖ്യമന്ത്രിക്ക് കഴുകി കളയാന്‍ സാധിക്കില്ല. സ്വര്‍ണക്കടത്തില്‍ ഇനിയും വസ്തുതകള്‍ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

വസ്തുതയ്ക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ല.പറഞ്ഞ കാര്യങ്ങള്‍ ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ല.വസ്തുതകളുടെയും രേഖകളുടെയും പിന്‍ബലത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്വപ്നയുടെ രഹസ്യമൊഴിയെ അതീവ ഗൗരവമായാണ് കാണുന്നത്. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സ്വപ്നയുടെ പുതിയെ വെളിപ്പെടുത്തലിന പിന്നലെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ല, ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു.

Leave a Reply