Sunday, November 17, 2024
HomeNewsKeralaമുതിർന്ന നേതാക്കളെ സംസ്ഥാന നേതൃത്വം അവ​ഗണിക്കുകയാണെന്ന് ചെന്നിത്തലയുടെ പരാതി

മുതിർന്ന നേതാക്കളെ സംസ്ഥാന നേതൃത്വം അവ​ഗണിക്കുകയാണെന്ന് ചെന്നിത്തലയുടെ പരാതി

മുതിർന്ന നേതാക്കളെ സംസ്ഥാന നേതൃത്വം അവ​ഗണിക്കുകയാണെന്ന് രമേശ് ചെന്നിത്തലയുടെ പരാതി. സോണിയാ ​ഗാന്ധിക്ക് മുന്നിലാണ് ചെന്നിത്തല പരാതി നൽകിയത്. വിഷയത്തിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടന മുടങ്ങിയതും ഉൾപ്പടെയുള്ള കാര്യങ്ങൾ ചെന്നിത്തല സോണിയാ ​ഗാന്ധിയെ ധരിപ്പിച്ചതായാണ് വിവരം. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്‍റെ ഭാഗം ന്യായീകരിച്ചിട്ടുണ്ടാവും. എന്നാൽ ഇക്കാര്യങ്ങളിൽ പരസ്യപ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല.

ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി വി ഡി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍റിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. കൂടാതെ ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു.

ഇതിനിടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ രമേശ് ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലും ഹൈക്കമാന്‍റിനെ സമീപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments