Sunday, January 19, 2025
HomeLatest Newsരാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി, നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി...

രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി, നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതം; വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ്

നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ്. അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്.

എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓര്‍ത്തെടുത്തു.

സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്‍കുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയന്‍ തത്വങ്ങള്‍ ഓര്‍ക്കാന്‍ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നിലനിറുത്തി മുന്നോട്ടു പോകേണ്ടത് ജനാധിപത്യത്തില്‍ അനിവാര്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments