റംസാന്‍ മാസത്തില്‍ യുഎഇയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു; വെള്ളിമുതല്‍ ഞായര്‍ വരെ അവധി

0
202

റംസാന്‍ മാസത്തില്‍ യുഎഇയിലെ പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് പ്രവര്‍ത്തനം. വെള്ളി ഉച്ചക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും അവധിയായിരിക്കും.

ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യുഎഇയിലെ ആദ്യ റംസാനാണ് വരുന്നത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റംസാന്‍ എന്ന പ്രത്യേകതയുമുണ്ട്. ഏപ്രില്‍ രണ്ട് മുതല്‍ നോമ്പ് തുടങ്ങുമെന്നാണ് കരുതുന്നത്.

Leave a Reply