ഖേലോ ഇന്ത്യ സെന്റർ: ആലത്തൂരിനെയും പരിഗണിക്കണം : രമ്യ ഹരിദാസ്

0
27

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഖേലോ ഇന്ത്യ പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി നടപ്പാക്കുന്ന ഖേലോ ഇന്ത്യ സെന്റർ പാലക്കാട്, തൃശൂർ ജില്ലകളിൽ ഒന്നിൽ കൂടുതൽ അനുവദിക്കണമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിങ് ട്ടാക്കൂറിനെ നേരിൽകണ്ട് രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലും ഓരോ സെൻററുകൾ എന്ന നിലയ്ക്ക് 1000 സെൻററുകൾ ആണ് പദ്ധതിപ്രകാരം കേന്ദ്രം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.ഫുട്ബോൾ ,ഹോക്കി ,ജൂഡോ റെസ്ലിങ്, അത്‌ലെറ്റിക്സ് ഉൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ നൽകി കായികതാരങ്ങളെ വാർത്തെടുക്കാനുള്ള പദ്ധതിയാണ് ഖേലോ ഇന്ത്യ സെന്ററുകൾ.

ജില്ലാ ആസ്ഥാനം ഇല്ലാത്തതിന്റെ പേരിൽ കായികരംഗത്ത് മികച്ചുനിൽക്കുന്ന ആലത്തൂരിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും മികച്ച പരിശീലനത്തിനുള്ള സൗകര്യം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കായിക മന്ത്രിയോട് അഭ്യർത്ഥിച്ചു.സെന്ററുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകളാണ് നടക്കുന്നതെന്നും
അനുഭാവപൂർവ്വം വിഷയം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

Leave a Reply