Friday, July 5, 2024
HomeNewsKeralaരണ്‍ജീത് വധക്കേസ്; മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ കൂടി പിടിയില്‍

രണ്‍ജീത് വധക്കേസ്; മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ രണ്‍ജീത് വധക്കേസില്‍ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ കൂടി പിടിയില്‍.
എസ്ഡിപിഐ ആലപ്പുഴ മുന്‍സിപ്പല്‍ ഏരിയ പ്രസിഡന്റ് ഷെര്‍നാസ് (39) ആണ് അറസ്റ്റില്‍ ആയത്. കേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റില്‍ ആയി. മുഖ്യ പ്രതികളടക്കം കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റില്‍ ആകാനുണ്ട്.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments