ദിലീപ് കുറ്റാരോപിതന്‍ മാത്രം; മനസില്‍ നിന്ന് പേര് വെട്ടിമാറ്റാന്‍ സമയമായിട്ടില്ലെന്ന് രഞ്ജിത്ത്

0
38

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി .ദിലീപിന്റെ പേര് തന്റെ മനസില്‍ നിന്ന് വെട്ടാന്‍ സമയമായിട്ടില്ല എന്നാണ് സംവിധായകന്‍ രഞ്ജിത്ത്.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്, കേസ് കോടതിയില്‍ ഇരിക്കുകയാണ്, ഈ കേസില്‍ വിധി വരുന്ന സമയം ദിലീപ് കുറ്റവാളിയാണെന്ന് കാണുകയാണെങ്കില്‍ ആ സമയത്ത് പ്രയാസത്തോടെ തന്റെ മനസില്‍ നിന്ന് ദിലീപിന്റെ പേര് വെട്ടും എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.ഫിയോകിന്റെ വേദിയില്‍ ദിലീപുമായി കണ്ടുമുട്ടാനിടയായത് യാദൃശ്ചികമായാണെന്നും എന്നാലും അത് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ പോലും താന്‍ അവിടെ പോകുമായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.കേസില്‍ അതിജീവിതക്കൊപ്പമാണോ എന്ന ചോദ്യത്തിന് അതിജീവിക്കുന്ന എല്ലാവര്‍ക്കുമൊപ്പമാണ് എന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.

Leave a Reply