അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കൽ കോളനിയുടെ സമഗ്ര വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ

0
548

റാന്നി

അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കൽ കോളനിയുടെ സമഗ്ര വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികൾ, വീടുകളുടെ പുനരുദ്ധാരണം, നടപ്പാതകൾ, സംരക്ഷണ ഭിത്തികൾ എന്നിവ ഉൾപ്പെടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

പാറയ്ക്കൽ കോളനി – ജലനിധി ടാങ്ക് റോഡ് 25.45 ലക്ഷം രൂപ, കോളനിയിലെ പൊതുകിണറിൻറെ പുനരുദ്ധാരണം 2.33 ലക്ഷം രൂപ, വിവിധ വീടുകളിലേക്കുള്ള നടപ്പാത കളുടെ പുനരുദ്ധാരണം 7.31, ലക്ഷം രൂപ,, വീടുകളുടെ സംരക്ഷണ ഭിത്തികളുടെ നിർമ്മാണം 8.47 ലക്ഷം രൂപ, പൊതു കിണറിന് സമീപത്തെ വലിയ തോട്ടിൽ വീട്ടിൽ കലുങ്ക് 7.8 ലക്ഷം രൂപ, കാര്യാട്ട് കുഴി പാറക്കൽ കോളനി കുടിവെള്ള വിതരണ പദ്ധതി 5.06 ലക്ഷം രൂപ എന്നിവ കൂടാതെ 1 കോടിയിൽ ബാക്കി തുക കോളനിയിലെ 23 വീടുകളുടെ പുനരുദ്ധാരണത്തിനായും ചിലവഴിക്കും.

പദ്ധതികൾ നടത്തിപ്പ് അവലോകനം ചെയ്യുന്നതിന് കോളനി കേന്ദ്രീകരിച്ച് ഉടൻ യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply