Saturday, November 23, 2024
HomeNewsKeralaറാന്നി നിയോജകമണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് നാലു കോടി രൂപ അനുവദിച്ച് ...

റാന്നി നിയോജകമണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് നാലു കോടി രൂപ അനുവദിച്ച് എംഎൽഎ പ്രമോദ് നാരായൺ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം എൽ എയുടെ ആസ്തി വികസന ഫണ്ട് പദ്ധതിയിൽ നിന്നും 3 സർക്കാർ ആശുപത്രികൾക്ക് ഐസലേഷൻ വാർഡുകൾ നിർമ്മിക്കാൻ 4 കോടി രൂപ ചിലവഴിക്കുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ അറിയിച്ചു

റാന്നി നിയോജക മണ്ഡലത്തിലെ പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് , വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ , കാഞ്ഞീറ്റുകര പ്രൈമറി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് ഐസലേഷൻ വാർഡുകളുടെ നിർമ്മാണം ആരംഭിക്കുക.

റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി വഴി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments