കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം എൽ എയുടെ ആസ്തി വികസന ഫണ്ട് പദ്ധതിയിൽ നിന്നും 3 സർക്കാർ ആശുപത്രികൾക്ക് ഐസലേഷൻ വാർഡുകൾ നിർമ്മിക്കാൻ 4 കോടി രൂപ ചിലവഴിക്കുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ അറിയിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് , വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ , കാഞ്ഞീറ്റുകര പ്രൈമറി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് ഐസലേഷൻ വാർഡുകളുടെ നിർമ്മാണം ആരംഭിക്കുക.
റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി വഴി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.