ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

0
364

കൊച്ചി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിയില്‍ പരാതിക്കാരിയുടെ വിശദമായ മൊഴിഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഹൈടെക് സെൽ അഡീഷണൽ എസ് പി എസ്. ബിജുമോനാണ് മൊഴി രേഖപ്പെടുത്തുക. ഇന്നലെ യുവതിയുടെ രഹസ്യമൊഴി മജിസ്ടേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. എളമക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 10 വര്‍ഷം മുന്‍പ് കൊച്ചിയില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

സുഹൃത്തിന്റെ കൈയില്‍ നിന്ന് ലഭിച്ച ബാലചന്ദ്ര കുമാറിന്റെ നമ്പരിലേക്ക് ജോലി ആവശ്യപ്പെട്ടാണ് വിളിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി കോച്ചിയിലെ പുതുക്കലവട്ടത്തുള്ള സിനിമാ ഗാനരചയിതാവിന്റെ വിട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം.

പരാതിപ്പെടുമെന്ന് പറഞ്ഞെങ്കിലും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. നടിയ്ക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളിലെത്തി സംസാരിക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലെത്തിയതെന്നും യുവതി പറയുന്നു.

Leave a Reply