കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

0
225

കോവിഡ് പോസിറ്റീവായ 19 കാരിയെ ആംബുലൻസിൽ പീഡിപ്പിച്ചു.

കായംകുളം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

ആറന്മുള : കോവിഡ് പോസിറ്റീവായ 19 കാരിയെ അർദ്ധരാത്രിയിൽ 108 ആംബുലൻസിൽ ക്രൂരമായി ബലാത്സം​ഗ ചെയ്ത ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.കായംകുളം കീരിക്കാട് സൗത്ത് പനക്കച്ചിറയിൽ നൗഫലിനെയാണ് പന്തളം പൊലീസെടുത്ത കേസിനെ തുടർന്ന് അടൂർ എസ്ഐ ശ്രീജിത്ത് അടൂർ ജനറൽ ആശുപത്രിക്ക് സമീപത്ത് നിന്ന് ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
പീഡനകാര്യം ആരോടും പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
അടൂർ വടക്കടത്ത് കാവ് സ്വദേശിയായ 42 വയസ്സുകാരിയായ വീട്ടമ്മയെ കോഴഞ്ചേരിയിലേക്കും 19 കാരിയായ പെൺകുട്ടിയെ പന്തളം അർച്ചന ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കും കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പെൺകുട്ടിയെ അർച്ചന ആശുപത്രിയിൽ ഇറക്കിയ ശേഷം കുളനടവഴി കോഴഞ്ചേരിയിലേക്ക് വരേണ്ട ഇയാൾ തുമ്പമൺ വഴി കോഴഞ്ചേരിയിലെത്തി. 42 കാരിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാക്കിയ ശേഷം പന്തളത്തേക്ക് പോകാനായി ആറന്മുളവഴി എത്തി. ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതിയുടെ വിജനമായ സ്ഥലത്തേക്ക് ആംബുലൻസ് കയറ്റി. ധരിച്ചിരുന്ന പിപിഇ കിറ്റ് അഴിച്ച ശേഷം ആംബുലൻസിന്റെ പിന്നിലെ വാതിൽ തുറന്നശേഷം പെൺകുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പന്തളത്ത് പെൺകുട്ടിയെ ഇറക്കിയ ശേഷം അടൂർ ജനറൽ ആശുപത്രിയിലേക്ക് ഇയാൾ ആംബുലൻസുമായി പോയി. പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി പന്തളത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ആരോ​ഗ്യ പ്രവർത്തകരെ ആറിയിച്ചു. ഇതേ തുടർന്ന് വിവരം പന്തളം പൊലീസിന് കൈമാറി. പന്തളം പൊലീസ് നൽകിയ വിവരം അനുസരിച്ച് അടൂർ എസ് ഐ രാവിലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ആറന്മുളയിലായതിനാൽ കേസ് പിന്നീട് ആറന്മുള പൊലീസിന് കൈമാറും. അറസ്റ്റിലായ നൗഫൽ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

Leave a Reply