പരിക്ക് : റഫെൽ നാഥാൽ യു എസ് ഓപ്പണിൽ നിന്ന് പിന്മാറി

0
41

ഈ വര്‍ഷത്തെ യു.എസ് ഓപ്പണില്‍ നിന്ന് റാഫേല്‍ നദാലും പിന്മാറി. ഇടത്തേ കാല്‍പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ സീസണ്‍ അവസാനിപ്പിക്കുകയാണെന്ന് താരം വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂഴട അറിയിച്ചു.

ഇതിഹാസ താരമായ റോജര്‍ ഫെഡററും പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാല്‍പാദനത്തിനേറ്റ പരിക്ക് തന്നെ വലയ്ക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി കുറച്ച് സമയം ആവശ്യമാണ്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ കൂടി റാക്കറ്റേന്തന്‍ സ്ഥിതിഗതികള്‍ കുറച്ചുകൂടി മച്ചപ്പെടാന്‍ കാത്തിരിക്കണമെന്നും താരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലില്‍ ജോക്കോവിച്ചിനോട് തോറ്റ നദാല്‍ വിംബിള്‍ഡന്‍, ഒളിംപിക്‌സ് എന്നിവയില്‍ നിന്നും പിന്മാറിയിരുന്നു. ലോക മൂന്നാം നമ്പര്‍ താരമായ നദാല്‍ ഇതുവരെ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply