ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

0
78

ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തിന്റെ സാമ്പത്തിക സമ്പദ്വ്യവസ്ഥ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക ഗവര്‍ണര്‍ ശക്തികാന്ത ദാസ്.സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കഴിവിനെ സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ പരിമിതപ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് ആര്‍ ബി ഐ. നിക്ഷേപകരോട് പറയേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. സ്വന്തം ഉത്തരവാദിത്തത്തിലാണു ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതെന്നു നിക്ഷേപകര്‍ ഓര്‍ക്കണം, ഈ ക്രിപ്‌റ്റോകറന്‍സികള്‍ക്കു ബാധ്യപ്പെട്ടത് ഇല്ലെന്ന് ഓര്‍ക്കണം,അദ്ദേഹം പറഞ്ഞു.

സ്വന്തം റിസ്‌കില്‍ മാത്രം ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുക എന്ന് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ കടമയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. അത്യന്തം സൂക്ഷ്മതയോടെയും കരുതലോടെയുമായിരിക്കും റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ സുരക്ഷയും കള്ളപ്പണവും പോലുള്ള അപകടസാധ്യതകള്‍ ഞങ്ങള്‍ കണക്കിലെടുക്കണം.റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശക്തികാന്ത് ദാസ്.

രാജ്യത്ത് ഈ വര്‍ഷം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം പുറത്തിറക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞിരുന്നു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കറന്‍സികളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുക.ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും 30 ശതമാനം നികുതി ചുമത്തുക ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചു നേടുന്ന ആസ്തികള്‍ക്കാണെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

Leave a Reply