എസ്എസ്എല്‍സിക്ക് റിക്കാര്‍ഡ് ജയം 99.47 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനയോഗ്യത നേടി

0
436

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് റിക്കാര്‍ഡ് വിജയം. പരീക്ഷ എഴുതിയവരില്‍ 99.47 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനയോഗ്യത നേടി. വിജയശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 0.65 ശതമാനം വര്‍ധനവ് ഉണ്ടായി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം ഇക്കുറി ലക്ഷം കവിഞ്ഞു. 121318 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അത് 41906 വിദ്യാര്‍ഥികളായിരുന്നു. റഗുലര്‍ വിഭാഗത്തില്‍ ആകെ പരീക്ഷയ്ക്കിരുന്ന 421877 വിദ്യാര്‍ഥികളില്‍ 419651 പേര്‍ ഉപരിപഠന യോഗ്യത നേടി.വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന റവന്യു ജില്ല കണ്ണൂരും(99.85 ശതമാനം) കുറവ് വയനാടുമാണ്(98.13 ശതമാനം)വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയും( 99.97) കുറവ് വയനാടു(98.13)മാണ്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 7838 വിദ്യാര്‍ഥികളാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം സ്വന്തമാക്കിയത്. മലപ്പുറം പികെഎംഎച്ച്എസ്എസ് എടിരിക്കോട്ടാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 2076 പേര്‍ എടരിക്കോട് സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ ഒരു വിദ്യാര്‍ഥി മാത്രം പരീക്ഷയ്ക്കികുന്ന നിരണം വെസ്്റ്റ് കിഴക്കുംഭാഗം സെന്റ്്് തോമസ് എച്ച്എസ്എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.സംസ്ഥാനത്തു എല്ലാ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി, 100 ശതമാനം വിജയത്തിന് അര്‍ഹത നേടിയ ആകെ സ്‌കൂളുകള്‍ 2214 എണ്ണമാണ്. ഇതില്‍ 793 സര്‍ക്കാര്‍ സ്‌കൂളുകളും 989 എയ്ഡഡ് സ്‌കൂളുകളും 432 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 156 എണ്ണത്തിന്റെയും എയ്ഡഡ് സ്‌കൂളുകളില്‍ 183 എണ്ണത്തിന്റെയും വര്‍ധനവുണ്ടായി. ഗള്‍ഫിലെ ഒന്‍പതു സെന്ററുകളിലായി പരീക്ഷ എഴുതിയ 573 വിദ്യാര്‍ഥികളില്‍ 556 പേര്‍ ഉപരിപഠന യോഗ്യത നേടിയപ്പോള്‍ ലക്ഷദ്വീപിലെ ഒന്‍പത് സെന്ററുകളില്‍ പരീക്ഷ എഴുതിയ 627 വിദ്യാര്‍ഥികളില്‍ 607 പേര്‍ ഉപരിപഠന യോഗ്യരായി.ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 99.72 ശതമാനമാണ് വിജയം. ആകെ പരീക്ഷ എഴുതിയ 2889 വിദ്യാര്‍ഥികളില്‍ 704 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.എസ്എസ്എല്‍സി എച്ച്.ഐ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 256 പേരും വിജയിച്ചു. ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ) വിഭാഗത്തില്‍ പരീക്ഷ എഴുതിയ 17 പേരും വിജയിച്ചപ്പോള്‍ എഎച്ച്എസ്എല്‍സി പരീക്ഷയില്‍ പരീക്ഷ എഴുതിയ 68 പേരും വിജയിച്ച് 100 മേനി വിജയത്തിന് അര്‍ഹരായി.

Leave a Reply