Monday, November 18, 2024
HomeNewsKeralaഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്, ജലനിരപ്പ് 164 അടിയെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും

ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്, ജലനിരപ്പ് 164 അടിയെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂള്‍ ലെവല്‍ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാ?ഗമായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 164 അടിയായാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.

പെരിയാര്‍ നദിയില്‍ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയില്‍ 1.415 മീറ്ററും മാര്‍ത്താണ്ഡ വര്‍മ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയില്‍ 0.80 മീറ്ററുമാണ് ജലനിരപ്പ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments