മറക്കരുത്: ഇന്ന് ലോകത്തിന്റെ വിജയ ദിനം.
ടീം പ്രവാസി മലയാളി.
ന്യൂഡല്‍ഹി
മെയ് മാസം -9 ലോകം മറന്നു പോയ ഒരു വിജയ ദിനമണിന്ന്. കിഴക്കന്‍ യൂറോപ്പിനെയും ലോകത്തെയും തന്നെ കീഴടക്കാന്‍ വെമ്പിയ നാസി ജര്‍മ്മനിയെ റഷ്യയുടെ ചെമ്പട പരാജയപ്പെടുത്തിയതിന്റെ 76-മത് വാര്‍ഷീകം. ആ വിജയം ലോകത്തതിന്റെ വിജയമായിരുന്നു, രാക്ഷസീയതയ്ക്ക് മേലെ മാനവീകത നേടിയ വിജയം.
എന്നാല്‍ ആ വിജയത്തിന് റഷ്യന്‍ ജനത കൊടുത്ത വില വലിയതായിരുന്നു. 60000 –
റഷ്യന്‍ പട്ടാളക്കാരെയാണ് റഷ്യക്ക് നഷ്ടപ്പെട്ടത്. സ്റ്റാലിന്‍ ഗ്രാഡില്‍ ഇന്നത്തെ മോസ്‌കോ ചത്വരത്തില്‍ മാത്രം നഷ്‌പ്പെട്ട ജീവനുകളാണിത്.
തന്റെ ജനത്തെ കൂട്ടകുരുതി കൊടുക്കുയാണെന്ന് റഷ്യന്‍ പ്രസിഡണ്ട് ജോസഫ് സ്റ്റാലിന് അറിയാമായിരുന്നു. ലോകത്തെ രക്ഷിക്കാന്‍ ചരിത്രം ഏല്‍പിച്ച ദൗത്യമായാണ് സറ്റാലിന്‍ കണ്ടത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ നാസികള്‍ സ്റ്റാലിന്റെ മകന്‍ വാസിലിയെ തടവിലാക്കി. മകനെ വച്ച് വിലപേശാമെന്ന അഡോള്‍ഫ് ഹിറ്റലിന്റെ ആഗ്രഹവും പാളി. സ്റ്റാലിന്‍ പറഞ്ഞു അവന്‍ ലക്ഷോപലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.
ചരിത്രപ്രസിദ്ധമായ മോസ്‌മോ ചത്വരത്തില്‍ 2021- മെയ് 9-ന് ഞായറാച നടത്തിയ സൈനീക മാര്‍ച്ചില്‍ 12000 ത്തിലധികം സൈനീക ദളങ്ങളുടെ സല്യൂട്ട് റഷ്യന്‍ പ്രസിഡണ്ട് വ്യാളാഡിമിര്‍ പുടിന്‍ സ്വീകരിച്ചു.
സ്റ്റാലിന്‍ ഗ്രാഡില്‍ മാത്രം കൊല്ലപ്പെട്ട 60000-ത്തോളം റഷ്യന്‍ പട്ടാളക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച പുടിന്‍ ലോകം മറന്ന ചെമ്പടയുടെ അംഗങ്ങള്‍ക്കാണ് ഈ വിജയം സമര്‍പ്പിച്ചത്. 1945-ല്‍ റഷ്യന്‍ സൈന്യത്തിന്റെ ഇടപെടലാണ് പുതിയ ലോകകൃമം തന്നെ സൃഷ്ടിച്ചത്. അമേരിക്കയുടെ നേൃത്വത്തില്‍ ലോകരാജ്യങ്ങളെല്ലാം റഷ്യയെയും റഷ്യന്‍ ചേരിയെയും ഒറ്റപ്പെടുത്തിയപ്പോഴും മനുഷ്യത്വത്തിന്റെ ചേരിയില്‍ നിന്നും വിട്ടുപോകാന്‍ വിസമ്മതിച്ചു റഷ്യ. ഇന്ത്യയടക്കമുള്ള ബ്രീട്ടീഷ് കോളനികള്‍ സ്വാതന്ത്ര്യം നേടാനും രണ്ടാം ലോക മഹായുദ്ധം കാരണമായി.
സ്വാതന്ത്ര്യാന്തര ഇന്ത്യയുടെ വന്‍ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ സഹായിച്ചതും അന്നത്തെ യു.എസ്.എസ്.ആര്‍.ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോ ഇലക്ടിക് പ്രോജ്ടുകളായിരുന്നു പഞ്ചാബിലെ ഭംക്ര-നാഗല്‍ പദ്ധതിയാണ് പഞ്ചാബിനെ ഇന്ത്യയുടെ ധ്യാനപുരയാക്കിയത്. പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കാന്‍ നെഹ്‌റു ആവശ്യപ്പെട്ടപ്രകാരം ആസുത്രകരെയും എന്‍ജീനീയര്‍മാരെയും വരെ അയക്കാന്‍ തയ്യാറായി റഷ്യ.
സോവ്യറ്റ് റഷ്യയെന്നും അമേരിക്കന്‍ ചേരിയെന്നും ലോകം ആശങ്ങളില്‍ നിലപാടുകളില്‍ രണ്ടായി പകുത്തപ്പെട്ടതായി രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകം. ബര്‍ലിന്‍ മതിലിന് ഇരുപുറലും റഷ്യയും സംഖ്യ സൈന്യവും ജര്‍മ്മനിയെ രണ്ടായി പകുത്ത കാലം.
ലോകമെമ്പാടും സോഷ്യലിസറ്റ് ആശങ്ങളെ പ്രചരിരിപ്പിക്കാന്‍ റഷ്യ നടത്തിയ ഇടപെടലുകളും നമുക്ക് പരിചിതമാണ്. ‘സോവ്യറ്റ് നാട’് എന്ന് പേരില്‍ നമ്മുടെ കൊച്ചു കേരളത്തിലും റഷ്യന്‍ നിര്‍മ്മിത പേപ്പറില്‍ കളര്‍ പേപ്പറില്‍ ഫോട്ടോ പോലെ തിളക്കമുള്ള മാസികളെത്തിയിരുന്നു. റഷ്യയിലെ കമ്മ്യൂണുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും മികവാര്‍ന്ന കളര്‍ചിത്രങ്ങളും നിറഞ്ഞ പേജുകള്‍, ഒരു നല്ല കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
വിപ്ലവത്തിന്റെ ഇടിമുഴക്കം പ്രവചിക്കും പോലെ ആ വര്‍ണ്ണ മാസികകള്‍ പിന്നെയും കടല്‍ കടന്നെത്തികൊണ്ടേയിരുന്നു.
ന്യൂഡല്‍ഹിയിലെ ഗാസിയാബാദ് അതിര്‍ത്തിയിലുള്ള ജില്‍മില്‍ വ്യാവസായ മേഖലയിലെ സിപിഎം ഡല്‍ഹി ഘടകം നേതൃത്വം നല്‍കുന്ന പ്രോഗ്രസീവ് പബ്ലിക്കേഷന്‍സാണ് മലയാളം ബംഗാളി, ഹിന്ദി അടക്കമുള്ള മാസികകള്‍ അച്ചടിച്ച് നല്‍കിയിരുന്നത്.
ഇനി ഇതിന്റെ മറുപുറം ചിന്തിക്കാം സോഷ്യലിസ്റ്റ് വിപ്ലവത്തെ മുളയിലേ നുള്ളാന്‍ കച്ചകെട്ടിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോക മുകലാളിത്വം ക്യൂബ മൂതല്‍ ലോകത്തെമ്പാടും സോഷ്യസിസ്റ്റ് ആശയങ്ങളെയും ആളുകളെയും വേട്ടയാടിപ്പിടി്ച്ച് ഇല്ലാതാക്കി. അതിനവര്‍ സാധ്യമായതെല്ലാം ചെയ്തകു കൂട്ടി. സിനിമ, എഴുത്ത് സാഹിത്യങ്ങള്‍, ചാര പ്രവവര്‍ത്തികള്‍, നേതാക്കളെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രയോക്താക്കളെ ഇല്ലാതാക്കല്‍ അങ്ങനെ പലതും. ലോകം എമ്പാടും രോമാഞ്ചത്തോടെ സ്വീകരിച്ച ബോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ നായകനായ ‘റാംബോ’ സീരീസ് സനിമകളുടെ ആരംഭം ഇവിടെ നിന്നാണ്. പിന്നീട് സയന്‍സ് ഫിക്ഷന്‍ കൈയ്യടക്കിയ സിനിമ ആര്‍ണോല്‍ഡ് ഷ്വാസനഗര്‍ വരെ എത്തിനില്‍ക്കുമ്പോഴും അമേരിക്കയുടെ സോഷ്യലിസ്റ്റ് വൈരം കെട്ടടങ്ങിയില്ല.
റഷ്യയുടെ ഊറ്റം കൊടുത്താന്‍ ഏറ്റവും വലിയ ആയുധം ഉള്ളില്‍ തന്നെ ശ്ത്രുവിനെ കണ്ടെത്തുന്നതാണെന്ന് അമേരിക്കന്‍ ചാര സംഘടന സി.ഐ.എ കണ്ടെത്തി. അങ്ങനെയാണ് റഷ്യന്‍ -അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ചെന്‍ചെന്യാ എന്ന പ്രദേശത്തെ മദ്രസകളിലേക്ക് അമേരിക്കന്‍ ചാരക്കണ്ണുകളെത്തുന്നത്. മനുഷ്യനെ എക്കാലവും അടിമകളാക്കാനും ചോദ്യം ചെയ്യാതെ പ്രവര്‍ത്തിക്കാനും ഏറ്റവും എളുപ്പം മാര്‍കസ് വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രവചിച്ച മതം എന്ന കറുപ്പാണെന്ന് അമേരിക്കന്‍ ചാരസംഘടനകള്‍ നേരത്തെ പഠിച്ചു വച്ചിരുന്നു.
കോടിക്കണക്കായ പണവും മയക്കുമരുന്നും, ബ്ലൂഫിലിമുകളും റഷ്യന്‍ അതിര്‍ത്തി പ്രദേശത്തെ മദ്രസകളിലേക്ക് ഒഴികിയെത്തി, ഒപ്പം കലാഷ് നിക്കോവ് ഓട്ടോമാറ്റിക് റൈഫിളുകളും. ജിഹാദികളെ തിരഞ്ഞെടുക്കാനും പരിശീലനം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ സൗദി രാജവംശത്തിലെ തന്നെ ഒസാമ ബിന്‍ ലാദന്‍.
ലാദന്‍ തന്റെ ജോലി കൃത്യമായി തന്നെ നടപ്പാക്കി. ഒടുവില്‍ അമേരിക്കന്‍ പ്രൗഡിയുടെ ലോക സൗധം ഇടിച്ചുനിരത്തിയപ്പോഴാണ് ലോക പോലീസിന് മനസ്സിലായത് തങ്ങള്‍ പാലൂട്ടിയത് വിഷപാമ്പിനെയാണെന്ന്. പിന്നെ ലാദനെ കൊലപ്പെടുത്താന്‍ അമേരിക്കയ്ക്ക് നന്നായി വിയര്‍ക്കേണ്ടിയും വന്നു
നമ്മുടെ കൊച്ചു കേരളത്തിലും അമേരിക്ക ഇടപെട്ടു, കേരളത്തിലെ ദളിതനും, ആദിവാസിയും ജീവിക്കാനുള്ള അവകശ സമരത്തിനും കുടികിടപ്പിനുള്ള സമരത്തെയും വിമോചന സമരം എന്ന ഓമനപ്പേരില്‍ ചേരയില്‍ മുക്കിക്കൊല്ലാന്‍ കേരളത്തിലെ നായരും, കൃസ്ത്യാനിയും, സമ്പന്ന മുസല്‍മാനും കൈകോര്‍ത്തു. തങ്ങള്‍ വിമോചന സമരകാലത്ത് സി.ഐ.എയുടെ പണം വാങ്ങിയത് പീന്നീട് പല കോണ്‍ഗ്രസ് നേതാക്കന്മാരും ഉളുപ്പില്ലാതെ സമ്മതിക്കുകയും ചെയ്തു.
ലോകത്തെ വിറപ്പിച്ച രണ്ടാമത്തെ ഭീകര മുന്നേറ്റത്തെയും നേരിടാന്‍ മുന്നേട്ടെത്തിയത് റഷ്യയാണ്. ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് എന്ന പേരില്‍ ലോകത്തെ തന്നെ വിറപ്പിച്ച ഭീകര സംഘടനയ്ക്ക് കൂണു മുളയ്ക്കുംപോലെ കോലത്തെമ്പാടും അണികളുണ്ടായി. മനുഷ്യനെ കൊല്ലുക..കൊല്ലുക..കൊല്ലുക…ഇതായി ലക്ഷ്യം. എന്തിന് കൊല്ലണം, ആര്‍ക്ക് എന്തിന്. മഹാനായ മാര്‍ക്‌സ് പറഞ്ഞത് ഇവിടെ ഓര്‍മ്മിക്കാം. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം.
മനുഷ്യനെ കഴുത്തറുത്ത് കൊല്ലുക, അത് ആഘോഷിക്കുക. അവരുടെ പെണ്‍ മക്കളെ ലൈംഗീക അടിമകളാക്കുക, സ്ത്രീകളെയും പെണ്‍കുട്ടികളെയും ചന്തയില്‍ ലേലം ചെയ്ത് വില്‍ക്കുക. കോട്ടുകേഴവിയില്ലാത്ത കഥകള്‍ കേട്ട് ലോകം അമ്പരന്ന നാളുകള്‍. കൊല്ലുന്നത് ഹരമാക്കിയ ഒരു പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനും റഷ്യയാണ് മുന്നിട്ടിറങ്ങിയത്.
‘തീവ്രവാദികള്‍ക്ക് മരണ ശിക്ഷ വിധിക്കുന്നത് ഞാനല്ല ദൈവമാണ്…നിരപരാധികളുടെ ചോരയ്ക്ക് വിലയിട്ടവരെ ദൈവത്തിന്റെ സന്നിധിയിലേക്ക് അയക്കുന്നത് തീര്‍ച്ചയായും എന്റെ ജോലിയാണ്.’- 72- ഹൂറികളെ കാത്തിരിക്കുന്നവര്‍ക്കും അതിന് വേണ്ടി മദ്രസകളില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയവര്‍ക്കും റഷ്യന്‍ നേതാവ് പുടിന്റെ മറുപടിയാണ്.
റഷ്യ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ലോകം പിന്നെയും ഭീകരുടെ പിടിയിലാകുമായിരുന്നു. ഇസ്ലാംമിക് സ്‌റ്റേറ്റില്‍ ചേരാനും സിറിയയിലും, അഫ്ഗാനിസ്ഥാനിലും പോരാളികളാകാന്‍ കൊച്ചു കേരളത്തില്‍ നിന്നും ആളുണ്ടായി.
ജോസഫ് സാറിന്റെ കൈ അറുത്തുമാറ്റിയപ്പോഴും പ്രബുദ്ധ കേരളം ഉണര്‍ന്നില്ല. മുസ്ലീം സമൂദായമാകട്ടെ അര്‍ദ്ധ ഗര്‍ഭമായ മൗനം തുടര്‍ന്നു. പല പേരില്‍ പല സംഘടനകളിലും ഇന്നും കേരളത്തില്‍ സജീവമാണ്. എല്ലാം നാല് വോട്ടിന്റെ പേരില്‍ എണ്ണപ്പെടുന്ന നാട്ടില്‍ പലതും കണ്ടില്ലെന്ന് നടിക്കാം. ഓരോ ദുരന്തവും അടുത്ത ദുരന്തം വരെയുള്ള വഴുമരുന്നിന്റെ ഇചവേളയാണ് നമുക്ക്. അതിനാല്‍ അടുത്ത ദുരന്തം വരെ നമുക്ക് കാത്തിരിക്കാം.
മാനവീകതയുടെ വിജയം ആഘോഷമാക്കാന്‍ മറന്നെങ്കില്‍ അത് നമ്മുടെ തന്നെ തെറ്റാണ്. പോളണ്ടിലെ നാസികളുടെ മുഖ്യ ക്യാമ്പായിരുന്ന ‘ഔഷ്‌വിട്‌സില്‍’ ഇങ്ങനെ എഴുതിയിട്ടുണ്ട്- ‘ചരിത്രം മറക്കുന്നവനെ ചരിത്രം ശിക്ഷിക്കും.’ ചരിത്രം ചാരം മൂടിയ കനലുകള്‍ പോലെയാണ് പുറമെ ശാന്തമാണെങ്കിലും ഒള്ളില്‍ കനലെരിയുന്ന ഓര്‍മ്മകളുണ്ട്.
ഓര്‍മ്മിക്കാം നമുക്ക് അറിയപ്പെടാത്ത സൈനീകരെ, തന്റെ ദേശത്തിനോ താന്‍ അറിയുന്നവര്‍ക്കോ വേണ്ടിയല്ല തന്റെ പോരാട്ടമെന്നറിഞ്ഞിട്ടും, പിന്മാറാത്ത യോദ്ധാക്കളെ നമുക്ക് ഓര്‍മ്മിക്കാം.
രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊല്ലപ്പെട്ട ചെമ്പടയുടെ സൈനീകരുടെ സ്മാരകം ചിത്രത്തിലെങ്കിലും കണ്ടിട്ടുള്ളവരുണ്ടാകാം. തോളില്‍ കൈയ്യില്‍ കിട്ടിയ ജീവനുകളെ വാരിപ്പുണര്‍ന്ന്….മറുകയ്യില്‍ തോക്കും പിടിച്ച് കുതിക്കുന്ന പട്ടാളക്കാരന്‍…
ആ ചത്വരത്തില്‍ ഇങ്ങനെ എഴുതിട്ടുണ്ട്…
” നിങ്ങള്‍ വീട്ടിലെത്തുമ്പോള്‍ സന്തോഷത്തോടെ ഓടിയെത്തുന്ന മക്കളോട് ..ഞങ്ങളെക്കുറിച്ച്.പറയണം…കാരണം ആ കഥകള്‍ പറയാന്‍ ഞങ്ങള്‍ ഈ മണ്ണിലുണ്ടാകില്ല. ഞങ്ങള്‍ ത്യജിച്ച ജീവനാണ് നിങ്ങളുടെ ഇന്നത്തെ സന്തോഷം”…