Friday, October 4, 2024
HomeNewsNationalനെല്ല് സംഭരണ പരിധി ഉയർത്തണം രമ്യ ഹരിദാസ്

നെല്ല് സംഭരണ പരിധി ഉയർത്തണം രമ്യ ഹരിദാസ്

രണ്ടാം വിള നെല്ലിന്റെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും സംഭരണപരിധി ഏക്കറിന് 2200കിലോയെന്നത് വർധിപ്പിക്കാത്തതിനാൽ അടിയന്തിരമായി ഇടപെടണമെന്നും വിളവെടുത്ത മുഴുവൻ നെല്ലും സംഭരിക്കാൻ നടപടിയുണ്ടാകണമെന്നും കാണിച്ച് തേങ്കുറുശ്ശി കൃഷിഭവന്റെ കീഴിൽ വരുന്ന 31 പാടശേഖരസമിതിയിലെ കർഷകർ ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ രമ്യ ഹരിദാസ് എം. പി ക്ക് നിവേദനം നൽകി
ശാസ്ത്രീയമായ ജലസേചനവും കൃഷിരീതിയും മൂലം ഏക്കറിന് 2700 മുതൽ 3000 കിലോ വരെ നെല്ലുല്പാദനം ലഭിക്കുന്നുണ്ടെന്നും മുഴുവൻ നെല്ലും സംഭ രിക്കാത്തതിനാൽ കർഷകർ ദുരിതത്തിലാണെന്നും ഉൽപാദിപ്പിച്ച നെല്ല് മുഴുവനായി കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൃഷി വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവരോട് രമ്യ ഹരിദാസ് ആവശ്യപെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments