രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേബി എന്നിവര്‍ക്കും എസ്.ശ്രീശാന്തും 28 അംഗ സാധ്യതാ പട്ടികയില്‍ ഇടംനേടി.
ഈമാസം 30 മുതല്‍ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ്. ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍.
വ്യക്തിപരമായ അസൗകര്യം മൂലം ക്യാമ്പില്‍ പങ്കെടുക്കാനാവാത്തതിനാല്‍ പേസര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തിയിട്ടില്ല.