റിന്യു എക്‌സ്‌ പോ 26 മുതല്‍ 28 വരെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍

0
112

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുരപ്പുറ സൗരോർജ്ജ സബ്സിഡി പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന കെ എസ് ഇബിയുടെ സൗര പദ്ധതിയിലും അനർട്ട് നടപ്പിലാക്കുന്ന സൗര തേജസ് , പി എം കുസും തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്ന സൗരോർജ മേഖലയിലെ കമ്പനികളുടേയും ഏജൻസികളുടേയും അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സ് കേരളം(CORE) ന്റെ നേതൃത്വത്തില്‍ എക്‌സ്‌പോ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും അനേര്‍ട്ടിന്റെയും സഹകരണത്തോടെ ഈ മാസം 26,27,28 തീയതികളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിത്തിലാണ് എക്‌സപോ സംഘടിപ്പിക്കുന്നത്. 26 ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി എക്സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി എക്‌സ്‌പോയാണ് സംഘടിപ്പിക്കപ്പെടുന്നത്. രണ്ട് ഏക്കര്‍ സ്ഥലത്ത് ഒരുക്കുന്ന എക്‌സ്‌പോയില്‍ സോളാര്‍, വിന്‍ഡ്, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള 200ലധികം കമ്പനികള്‍ പങ്കെടുക്കും. കെ എസ് ഇ ബിയുടേയും അനേർട്ടിന്റെയും പ്രത്യേക പവലിയനുകൾ എക്സ്പോയിലുണ്ട്. ഓണത്തോടനുബന്ധിച്ച് കെ എസ് ഇ ബി നടത്തുന്ന 25000 വീടുകളിൽ സബ്സിഡിയോടെയുള്ള സൗരോർജ്ജ പ്ലാൻ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയോടനുബന്ധിച്ചുള്ള സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ട്. കൂടാതെ എക്‌സപോയ്ക്ക് അനുബന്ധമായി സോളാര്‍, വിന്‍ഡ് എന്നിവ ഉപയോഗിച്ചുള്ള ഊര്‍ജ്ജ ഉല്പാദനം , അവയിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ സെമിനാറുകളും ചര്‍ച്ചകളും നടത്തും. ഈ മേഖലയില്‍ രാജ്യത്തെ തന്നെ പ്രഗത്ഭരായവ്യക്തികള്‍ സെമിനാറുകള്‍ നയിക്കുമെന്ന് കോര്‍ പ്രസിഡന്റ് എം.എസ് മനോജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ഇബിയുടെ സൗര സോളാർ സബ്സിഡി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പല മേഖലകളിലും കോറിന്റെ ഇടപെടലുകള്‍ ഉണ്ടായി. ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നും മികച്ച പ്രതികരണവും സഹകരണവുമാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ സോളാര്‍ നയത്തിലുണ്ടാകുന്ന കാതലായ മാറ്റം ഈ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുമെന്നും പ്രസിഡന്റ് മനോജ് വ്യക്തമാക്കി. ഈ മേഖലയിലെ പുതിയ സംരഭകർക്കും ഉപഭോക്താക്കൾക്കും ഉപകാരപ്രദമാകു വിധമാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. എക്സ്പോയോടനുബന്ധിച്ച മെഗാ ജോബ് ഫെയറും ഒരുക്കിയിട്ടുണ്ട്.എക്‌സ്‌പോയുടെ ഭാഗമായി മൂന്നു ദിവസങ്ങളിലായി ആറു സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. റൂഫ് ടോപ്പ് സോളാറിര്‍ കേരളത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ 28 ന് ഉച്ചകഴിഞ്ഞ് മൂന്നിന്് സെമിനാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരം റസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ എക്‌സ്‌പോയുടെ ലോഗോ പ്രകാശനം കെഎസ്ഇബി ഡയറക്ടര്‍ ആര്‍. സുകു നിര്‍വഹിച്ചു. എക്‌സപോ വെബ്‌സൈറ്റ് ലോഞ്ച് അനെര്‍ട്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വെലൂരി നിര്‍വഹിച്ചു. ദേശീയ, പ്രാദേശിക തലങ്ങളില്‍ സൗരോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സൗരോര്‍ജ്ജത്തിന്റെ മുന്‍ഗണനാപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംസ്ഥാന നയങ്ങള്‍ നടപ്പിലാക്കുന്നതിന് പിന്തുണ നല്‍കുക, സൗരോര്‍ജ്ജത്തിലും ഊര്‍ജ്ജ കാര്യക്ഷമതയിലും ഗവേഷണവും വികസനവും സുഗമമാക്കുന്നതിന് സഹായിക്കുക തുടങ്ങിയവ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. ലോഗോ പ്രകാശനത്തിവും വെബ് സൈറ്റ് ലോഞ്ചിംഗിലും കോര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം, സെക്രട്ടറി പി .പി മധു , ട്രഷറർ സി. കെ. മാത്യു, ജോയിന്റ സെക്രട്ടറി ബേബി മാത്യു, മീഡിയാ ഹെഡ് സി.റോയി, എക്സ്പോ കോർഡിനേറ്റർമാരായ മണി കൃഷ്ണ ഐയ്യർ, തുളസി ദാസ്, ഷാഹുൽ അൽ-നിഷാൻ എന്നിവര്‍ പങ്കെടുത്തു.

Leave a Reply