പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് വീട്ടിലെത്തി നൽകി കെഎസ്ആർടിസി

0
30

പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് നൽകി കെഎസ്ആർടിസി.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്.

ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള  പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തെറ്റുതിരുത്തൽ

Leave a Reply