റിയാദില്‍ കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാനിറങ്ങിയ കൊയിലാണ്ടി സ്വദേശി മുങ്ങി മരിച്ചു

0
65

റിയാദില്‍ കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് ടാങ്കില്‍ കുളിക്കവെ മുങ്ങിമരിച്ചത്.

വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍ സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ പ്രവീണ്‍ താഴ്ന്നുപോവുകയായിരുന്നു.

സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസ് കേസെടുത്തു. മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമം നടക്കുകയാണ്.

Leave a Reply