Monday, July 8, 2024
HomeNewsNationalമുൻ കേരള ഗവർണർ ആർ എൽ ഭാട്യ അന്തരിച്ചു

മുൻ കേരള ഗവർണർ ആർ എൽ ഭാട്യ അന്തരിച്ചു

കൊവിഡ് ബാധിച്ച് മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ. എൽ ഭാട്ടിയ അന്തരിച്ചു.ഇന്നലെ അർദ്ധ രാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004 – 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു അദ്ദേഹം.

1972 ൽ അമൃസറിൽ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാർലമെന്റിലെത്തുന്നത്. 1980,
1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റം​ഗമായി
തെരഞ്ഞെടുക്കപ്പെട്ടു.

1975-1977 കാലഘട്ടത്തിൽ കോണ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ആയിരുന്നു. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments