ഫ്രഞ്ച് ഓപണില്‍ നിന്ന് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ പിന്‍വാങ്ങി. നാലാം റൗണ്ടിലെത്തിയതിന് ശേഷമാണ് അപ്രതീക്ഷിത പിന്‍വാങ്ങല്‍.
കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വര്‍ഷത്തെ വിശ്രമം ആവശ്യമായതിനാലും ശരീരം സംരക്ഷിക്കേണ്ടതിനാല്‍ പിന്‍വാങ്ങുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തേ വനിതാ സൂപ്പര്‍ താരം നവോമി ഒസാക ഫ്രഞ്ച് ഓപണില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.