Saturday, November 23, 2024
HomeNewsKeralaഭാര്യയ്ക്കൊപ്പം വോളിബോൾ കളിച്ച് മന്ത്രി റോഷി അ​ഗസ്റ്റിൻ

ഭാര്യയ്ക്കൊപ്പം വോളിബോൾ കളിച്ച് മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: പൊതു പരിപാടികളും വകുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും അവസാനിപ്പിച്ച് രാത്രി വീട്ടിലെത്തിയതിന് പിന്നാലെ വോളിബോൾ കളിക്കാനിറങ്ങി മന്ത്രി. ജല വിഭവ മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഭാര്യയ്ക്കും ഇളയ മകനുമൊപ്പം വോളിബോൾ കളിച്ചത്. 

ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ മന്ത്രി ഒരു കുറിപ്പോടെ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കുറിപ്പ്

രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ‘ പ്രശാന്തി ‘ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്.

സ്കൂൾ – കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി. 

റാണി… അഹങ്കരിക്കേണ്ട… നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ… അല്ലേൽ ഇതൊന്നും അല്ല..!!!

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments