Pravasimalayaly

ദളിത് ക്രൈസ്തവർക്ക് പ്രത്യേകസംവരണം പരിഗണനയിലെന്ന് റോഷി അഗസ്റ്റിൻ

തൊടുപുഴ

പട്ടികജാതിയിൽനിന്ന് മതപരിവർത്തനംചെയ്ത ദളിത് ക്രൈസ്തവർക്ക് സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

ചേരമസാംബവ ഡെവല്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) നേതൃത്വത്തിൽ സംഘടിപ്പിച്ച 158-ാമത് അയ്യങ്കാളി ജന്മജയന്തി ആഘോഷം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം വർഗീയവാദികളുടെ കരങ്ങളിലേക്ക് അമരുന്ന ഈ കാലഘട്ടത്തിൽ മഹാത്മ അയ്യങ്കാളിയുടെ സമര പോരാട്ടങ്ങൾ സ്മരണീയമാണെന്നും കേരള നവോത്ഥാനമണ്ഡലത്തിൽ അയ്യങ്കാളിക്ക് പ്രഥമസ്ഥാനമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി അധ്യക്ഷനായ യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അബു ജോൺ ജോസഫ് അനുമോദിച്ചു.

Exit mobile version