Pravasimalayaly

നമ്പർ 18 പോക്‌സോ കേസ് : റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

മാർച്ച് 14നാണ് കേസിൽ സൈജു തങ്കച്ചൻ കീഴടങ്ങുന്നത്. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിനെ സമർദ്ദപ്പെടുത്തി കീഴടക്കുന്നതിനുള്ള നടപടി പൊലീസ് ശക്തമാക്കിയിരുന്നു. തുടർന്ന് 10.30യോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സിഐ അനന്തലാൽ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചൻ എത്തിയത്. അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസിൽ സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റും സൈജു തങ്കച്ചനും പ്രതികളാണ്.

തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു. എന്നാൽ കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സമർപ്പിച്ച അപ്പീലിലാണ് നിലവിൽ കോടതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചത്.

Exit mobile version