Pravasimalayaly

രാംദാസ് അത്താവലെ യുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം പിരിച്ചുവിട്ടു

കേന്ദ്രമന്ത്രി രാംദാസ് അത്താവലെ നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം പിരിച്ചുവിട്ടു എന്ന് ദേശീയ ഉപാദ്ധ്യക്ഷ നുസ്രത്ത് ജഹാൻ അറിയിച്ചു.

നുസൃത് ജഹാൻ, രാംദാസ് അതാവാലെ,രാജീവ്‌ മേനോൻ


12/04/2021 ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്തേവാലെ)ദേശീയ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ശ്രീ.രാമദാസ് അത്തേ വാലെയുടെ നിർദേശ പ്രകാരം നിലവിലുള്ള കേരള സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ടതായും തുടർന്ന് പാർട്ടിയുടെ പേരിൽ യാതൊരു വിധ പ്രവർത്തനങ്ങളും നടത്തരുതെന്നും അങ്ങിനെ നടത്തിയാൽ അതിന് പാർട്ടിക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്നും ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ പൂർണ്ണ ചുമതലയുമുള്ള ഡോ. രാജീവ് മേനോൻ,അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. പി. ജെ. ബാബുവിനെ അറിയിച്ചിരുന്നതുമാണ്.
ആയതിനാൽ ഇപ്പോൾ വാർത്തകളിൽ കണ്ട് വരുന്ന മുഹമ്മദലി ശിഹാബിന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്തേ വാലെ) യുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ദേശീയ ഉപാദ്ധ്യക്ഷ നുസ്രത്ത് ജഹാൻ അറിയിച്ചു.

Exit mobile version