ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി

0
41

രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി . തിരുവനന്തപുരത്ത് ആർവൈഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി എ എ അസീസാണ് പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചത്.

ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയത്.
ന്യൂനപക്ഷ സമുദായ അംഗമായ എ എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോൺഗ്രസ് കളത്തിൽ ഇറക്കുകയായിരുന്നെന്നും എ എ അസീസ് ആരോപിച്ചു

അസീസിൻ്റെ ആരോപണം അർഹിക്കുന്നെന്ന അവഗണനയോടെ തള്ളിക്കളയുന്നെന്നായിരുന്നു കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം.

അസീസിൻ്റെ ആരോപണം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. നിസാരമായി തള്ളിക്കളയാൻ കഴിയുന്ന ആരോപണമല്ല അസീസിൻ്റെതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സഖ്യകക്ഷി നേതാവിൽ നിന്ന് ഇത്തരം പ്രതികരണം ഉണ്ടാകാൻ പാടില്ലായിരുന്നെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

Leave a Reply