Saturday, November 23, 2024
HomeNewsറബ്ബർ കൃഷിക്കാർക്കുവേണ്ടി 2000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട് പദ്ധതി നടപ്പിൽ വരുത്തണം :ചാഴിക്കാടൻ

റബ്ബർ കൃഷിക്കാർക്കുവേണ്ടി 2000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട് പദ്ധതി നടപ്പിൽ വരുത്തണം :ചാഴിക്കാടൻ

ന്യൂഡൽഹി:സ്വാഭാവിക റബ്ബറിന് കിലോഗ്രാമിന് 250 രൂപ മാർക്കറ്റ് വില ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ 2000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട് അനുവദിക്കണമെന്ന് ലോക്‌സഭയിൽ തോമസ് ചാഴികാടൻ എംപി ആവിശ്യപ്പെട്ടു.
2014 വരെ റബർ കർഷകർക്ക് ആവർത്തന കൃഷിക്കായി ഒരു ഹെക്ടറിന് 32,000 രൂപ സബ്സിഡി നൽകിയിരുന്നുവെന്നും. നിലവിൽ കൃഷി ചെലവ് വർദ്ധിച്ചു എന്ന വസ്തുത കണക്കിലെടുത്ത്, ഈ തുക ഒരു ഹെക്ടറിന് 50,000 രൂപയായി വർദ്ധിപ്പിച്ചുകൊണ്ട് സബ്സിഡി പുനരാരംഭിക്കണമെന്നും     എം പി ആവശ്യപ്പെട്ടു.
ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 165 രൂപവരെ ലഭിക്കുന്ന സാഹചര്യത്തിൽ 50 രൂപ വിലയ്ക്ക് കപ്പ് ലമ്പ് റബ്ബർ ഇറക്കുമതി ചെയ്താൽ ഇന്ത്യയിലെ  പ്രത്യേകിച്ച് കേരളത്തിലെ  റബ്ബർ കർഷകർ പ്രതി സന്ധിയി ലാകുമെന്നും അതിനാൽ ചിരട്ടപ്പാൽ (കപ്പ് ലമ്പ് റബ്ബർ) ഇറക്കുമതി  അനുവദിക്കരുതെന്നും  കൂടി എംപി.ആവശ്യപ്പെട്ടു
.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments