Friday, November 22, 2024
HomeBUSINESSചരിത്രത്തിലാദ്യമായി രൂപ 80നു താഴെ

ചരിത്രത്തിലാദ്യമായി രൂപ 80നു താഴെ

ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80നു താഴെ. ഇന്നു വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കകം രൂപ 80നു താഴേക്ക് എത്തുകയായിരുന്നു. വരും ദിവസങ്ങളിലും മൂല്യം കൂടുതല്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഹരി വിപണി ഇന്നു തളര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 180 പോയന്റ് നഷ്ടത്തില്‍ 54,341ലും നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഐടി തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments