Pravasimalayaly

റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ ഉടന്‍

റഷ്യ യുക്രൈന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ നടക്കും. വൈകിട്ടാണ് സമാധാന ചര്‍ച്ച. റഷ്യന്‍ പ്രതിനിധിസംഘം ചര്‍ച്ചയ്ക്കായി ബെലാറസില്‍ എത്തിയിട്ടുണ്ട്. യുക്രൈന്‍ സംഘം ഉടനെത്തും.മൂന്നാം വട്ട ചര്‍ച്ചകള്‍ക്കായാണ് റഷ്യന്‍ സംഘം ബെലാറസിലെ ബ്രെസ്സിലെത്തിയത് ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ചര്‍ച്ച നടക്കുമെന്നാണ് സൂചന. റഷ്യയുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച.

അതേസമയം, റഷ്യ മുന്നോട്ടുവച്ച ഒഴിപ്പിക്കല്‍ പാതയ്‌ക്കെതിരെ യുക്രൈന്‍ രംഗത്തെത്തി. ഒഴിപ്പിക്കല്‍ പാത ബെലാറൂസിലേക്കും റഷ്യയിലേക്കുമാണ്. കീവില്‍നിന്നുള്ളവര്‍ക്ക് പോകാന്‍ കഴിയുക ബെലാറൂസിലേക്കാണ്. ഹാര്‍കിവില്‍നിന്ന് റഷ്യയിലേക്കും ഇടനാഴി.

ഇത് അധാര്‍മികമെന്നാണ് യുക്രൈന്‍ നിലപാട്. ഇതിനിടെ, സൂമിയില്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു. സൂമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുറപ്പെടാനായില്ല. അഞ്ചുബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും യാത്ര വേണ്ടെന്ന് വച്ചു. രക്ഷാദൗത്യത്തിനുളള പാത സുരക്ഷിതമല്ലെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി.

Exit mobile version