യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രതിനിധികളുമുണ്ട്. ചര്‍ച്ചയ്ക്കായി പ്രതിനിധികളെ അയച്ചതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണം നിര്‍ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. ബെലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ അവിടെ വച്ച് ചര്‍ച്ച സാധ്യമാകില്ല. കഴിഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയന്‍ മേഖലകള്‍ ആക്രമിച്ചു. ആംബുലന്‍സുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സെലെന്‍സ്‌കി വ്യക്തമാക്കി.ചര്‍ച്ചയ്ക്ക് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി മൂന്ന് നാറ്റോ രാജ്യങ്ങളിലെ വേദിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഴ്‌സ, ഇസ്താംബുള്‍, ബൈകു എന്നീ വേദികളാണ് സെലന്‍സ്‌കി നിര്‍ദ്ദേശിച്ചത്.
അതേസമയം യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. യുക്രൈനിലെ രണ്ട് ന?ഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. ഖാര്‍ക്കീവിലേക്ക് റഷ്യന്‍ സേന പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.