യുക്രൈനെതിരെ ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍

0
196

യുക്രൈനെതിരെ ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേനയോടടക്കം സജ്ജമാകാന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കി. നാറ്റോസഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

അതേസമയം യുക്രൈനില്‍ റഷ്യ സൈനിക നീക്കം ശക്തമാക്കിയതിനിടെ, റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. അതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചു. ഖാര്‍കീവില്‍ വലിയ തോതിലുള്ള ഷെല്ലാക്രമണമാണ് റഷ്യ നടത്തിയത്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിവസത്തിലേക്ക് കടന്നിരിക്കേ, കനത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. തെക്കന്‍ മേഖലയിലെ ഖേഴ്‌സന്‍ ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനിടെ കീവില്‍ റഷ്യന്‍ സൈന്യത്തിനെതിരെ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ നടത്തുന്നത്.

Leave a Reply