Sunday, September 29, 2024
HomeLatest Newsകാമുകി ഗര്‍ഭിണി,69 ാം വയസ്സില്‍ പുടിന്‍ വീണ്ടും അച്ഛനാകുന്നു

കാമുകി ഗര്‍ഭിണി,69 ാം വയസ്സില്‍ പുടിന്‍ വീണ്ടും അച്ഛനാകുന്നു

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍(69) വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. താന്‍ ഒരു പെണ്‍കുട്ടിക്ക് ജനം നല്‍കാന്‍ പോകുന്നതായി കാമുകിയും മുന്‍ ഒളിമ്പിക് റിഥമിക് ജിംനാസ്റ്റ് അലീന കബേവ(39) പ്രഖ്യാപിച്ചതായി ജനറല്‍ എസ്വിആര്‍ ടെലിഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഏജന്റ് നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഒരു അജ്ഞാത ടെലിഗ്രാം ചാനലാണ് ജനറല്‍ എസ്വിആര്‍. റഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളി അലീന കബേവ ഗര്‍ഭിണിയാണെന്ന് ടെലിഗ്രാം ചാനല്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അലീന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്ന് കണ്ടെത്തി.

കബേവയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ പുടിന്‍ അസ്വസ്ഥനാണെന്ന് ജനറല്‍ എസ്വിആര്‍ പറയുന്നു. തനിക്ക് ഇതിനകം മതിയായ കുട്ടികള്‍ ഉണ്ടെന്നും, ഇതില്‍ കൂടുതലും പെണ്‍മക്കളാണെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭധാരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പുടിന്‍, കബീവയുടെ ആദ്യ പേരും മധ്യനാമവും ഉപയോഗിച്ച് അലീനയെ കുറ്റപ്പെടുത്തിയതായും അജ്ഞാത പോസ്റ്റര്‍ അവകാശപ്പെട്ടു.

30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2013 ല്‍ പുടിന്‍ തന്റെ അന്നത്തെ ഭാര്യ ല്യൂഡ്മില അലക്സാന്ദ്രോവ്‌ന ഒച്ചരെത്‌നയയെ വിവാഹമോചനം ചെയ്തിരുന്നു. അലീനയില്‍ പുട്ടിനു രണ്ടു മക്കളുണ്ട്. മുന്‍ഭാര്യയില്‍ 2 പെണ്‍മക്കളുമുണ്ട്. രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയ കബേവ ലോക ചാമ്പ്യന്‍ഷിപ്പില്‍ 14 മെഡലുകളും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 21 മെഡലുകളും നേടിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments