Monday, November 25, 2024
HomeNewsവീണ്ടും ജീവൻവയ്ക്കുന്നു അങ്കമാലി ശബരി പാത

വീണ്ടും ജീവൻവയ്ക്കുന്നു അങ്കമാലി ശബരി പാത

അങ്കമാലി- ശബരി പാതയുടെ ചെലവിന്റെ
50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്

തിരുവനന്തപുരം: അങ്കമാലി- ശബരി റെയില്‍പാതയുടെ ആകെ ചെലവിന്റെ 50 ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2,815 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇതിന്റെ പകുതിതുകയായ 1407.5കോടിയാണ് സംസ്ഥാനം വഹിക്കുക.
1997- 98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നതാണ് ഇന്ന് 2815 കോടി രൂപയായി ഉയര്‍ന്നത്.
നിര്‍മ്മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് പിന്നീട് റെയില്‍വേ നിലപാടെടുത്തു. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നതോടെയാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം നിര്‍വഹിക്കണം, പാതയിലുള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം, വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം എന്നീ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവ് വഹിക്കാന്‍ തീരുമാനിച്ചത്.
അങ്കമാലി- ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്‌നാട്ടിലേക്ക് നീട്ടാനാകുമെന്ന സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തു. പാതയുടെ നിലവിലെ നീളം 111 കിലോമീറ്ററാണ്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments