Saturday, November 23, 2024
HomeNewsKeralaട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം; ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തി, സി.ബി.ഐ വരട്ടെയെന്ന്‌ ...

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം; ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തി, സി.ബി.ഐ വരട്ടെയെന്ന്‌ സാബു എം. ജേക്കബ്

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ആശുപത്രി അധികൃതർ ഗൂഢാലോചന നടത്തിയെന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന് കിറ്റക്സ് എം.ഡി സാബു എം. ജേക്കബ്.
48 മണിക്കൂറിൽ കൂടുതൽ പഴക്കമുണ്ട് മൃതശരീരത്തിനെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ദഹിക്കാത്ത ചോറ് വയറിനകത്തുണ്ട്. ഇത് അട്ടിമറിയുടെ വ്യക്തമായ സൂചനയാണെന്നും സാബു പറഞ്ഞു.

‘അവിടെ നടന്ന നാടകങ്ങളുടെ വ്യക്തമായ തെളിവുകളും ഫോൺ റെക്കോർഡുകളും എന്റെ കയ്യിലുണ്ട്. അത് തന്നയാളുകളെ ബാധിക്കും എന്നതുകൊണ്ടാണ് പരസ്യപ്പെടുത്താത്തത്. അതിന്റേതായ ഏജൻസി വരുമ്പോൾ ഞാൻ അതൊക്കെ ഹാജരാക്കും. പൊലീസിന് ഈ തെളിവുകൾ നൽകിയാൽ അത് അട്ടിമറിക്കപ്പെടും എന്നതിൽ എനിക്ക് ഉറപ്പുണ്ട്. വേണ്ടപ്പെട്ട ഏജൻസികൾ വരുമ്പോൾ തെളിവുകൾ കൈമാറും,’ സാബു എം. ജേക്കബ് പറഞ്ഞു.

പുഴയിലോ തോടിലോ കിടന്ന് അഴുകിയ ശരീരം അല്ല ഇത്. ജീവനോടെയുള്ള ഒരാളെ അഡ്മിറ്റ് ചെയ്തതാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കൊവിഡ് നെഗറ്റീവായ വ്യക്തി സർജറിക്ക് മുമ്പ് എങ്ങനെ പോസിറ്റീവായെന്നും അദ്ദേഹം ചോദിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലും റിപ്പോർട്ട് തിരുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ റെക്കോർഡ് തന്റെ കയ്യിലുണ്ട്. സ്വകാര്യ ആശുപത്രിയായത് കൊണ്ട് ഇത് വളരെ എളുപ്പമാണെന്നും സാബു പറഞ്ഞു.

പൊസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മെഡിക്കൽ വിദഗ്ധരുമായി ഞങ്ങൾ വസ്തുത മനസിലാക്കി. ഇതിന്റെ നിയമപരമായ വശങ്ങൾ സീനിയർ വക്കീലുമാരുമായി ആലോചിച്ച് പോകുമെന്നും സാബു. എം. ജോക്കബ് പറഞ്ഞു.

സ്ഥലം എം.എൽ.എ കുറ്റാരോപിതനായി വരുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമാണെങ്കിൽ സി.ബി.ഐ അന്വേഷണത്തെ അദ്ദേഹം തന്നെ സ്വാഗതം ചെയ്യണം. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ തൃപ്തനല്ലെന്നും പ്രതികൾക്ക് ജാമ്യം ലഭിക്കാവുന്ന രീതിയിലാണ് പൊലീസ് കളിക്കുന്നതെന്നും സുബു എം. ജേക്കബ് ആരോപിച്ചു.

തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ് ദീപുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയിൽ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്.

നെഞ്ചിൽ രക്തസ്രാവമുണ്ടായിട്ടുണ്ട്. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തലയ്ക്കു മർദനമേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു നേരത്തെയും പുറത്തുവന്ന വിവരം. ഫെബ്രുവരി 12നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments