കടുത്തുരുത്തിയെ നയിക്കാൻ സൈനമ്മ ഷാജു : പ്രതീക്ഷയോടെ കടുത്തുരുത്തി

0
212

സ്പെഷ്യൽ റിപ്പോർട്ട് ലണ്ടനിൽ നിന്ന്

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയി കേരള കോൺഗ്രസ്‌ (എം) ജോസ് കെ മാണി വിഭാഗത്തിലെ സൈനമ്മ ഷാജുവിനെ തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും 133 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് സൈനമ്മ ജയിച്ചുകയറിയത്.

കേരള കോൺഗ്രസുകൾ തമ്മിൽ നടന്ന ശ്രദ്ധേയ പോരാട്ടത്തിൽ ജോസഫ് വിഭാഗത്തിലെ ശക്തൻ മാത്യു ജി മുരിക്കനെതിരെ നേടിയ വിജയം ജോസ് കെ മാണി വിഭാഗത്തിന് ആത്മവിശ്വാസം നൽകുന്നു.

അഞ്ച് വർഷത്തെ അധ്യാപനത്തിന്റെയും ക്ലർക്ക് ജോലിയുടെയും അനുഭവസമ്പത്തും മുൻപും ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ നിസ്വാർത്ഥ സേവനമാണ് സൈനമ്മ ഷാജുവിനെ കടുത്തുരുത്തിയ്ക്ക് പ്രിയപ്പെട്ടവൾ ആക്കുന്നത്. നാടിന്റെ പുരോഗത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ നടത്തിയ ഇടപെടലുകളാണ് പ്രസിഡന്റ്‌ പദവിയിലെത്താൻ സഹായകമായത്. കാഞ്ഞിരത്താനം തെക്കേക്കുറ്റിൽ ഷാജു സാറിന്റെ പത്നി ആണ്

കേരള കോൺഗ്രസ്‌ പിളർപ്പോടെ ശ്രദ്ധേയമായ കടുത്തുരുത്തി മണ്ഡലത്തിലെ നിയമ സഭ മത്സരത്തിന് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ പ്രചോദനമായിരിക്കുകയാണ് പാർട്ടിയ്ക്ക് ഈ വിജയം.

നാടിന്റെ നേരറിഞ്ഞ് പ്രവർത്തിയ്ക്കുവാൻ നിയുക്ത പ്രസിഡന്റിന് പ്രവാസി മലയാളി മീഡിയ ടീമിന്റെ ആശംസകൾ

Leave a Reply