ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി. മൂന്ന് മന്ത്രിമാര്‍ക്കായി വീതം വെക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. വകുപ്പുകള്‍ വീതം വെച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
വിഎന്‍ വാസവനും, പി എ മുഹമ്മദ് റിയാസിനും, വി അബ്ദുറഹിമാനുമായിരിക്കും വകുപ്പുകളുടെ ചുമതല.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനായിരിക്കും യുവജനക്ഷേമകാര്യവകുപ്പിന്റെ ചുമതല. സാംസ്‌കാരികം വിഎന്‍ വാസവനും ഫിഷറിസ് വി അബ്ദുറഹിമാനുമായിരിക്കും ചുമതലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മല്ലപ്പള്ളിയിലെ സിപിഎം യോഗത്തിനിടെയായിരുന്നു സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം. ഇതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായി. കോടതിയില്‍ പോയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന നിയമോപദേശത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.